Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടലുണ്ടി നഗരം ഗവ: ഫിഷറീസ് എൽ. പി സ്കൂൾ ഇനി സ്മാർട്ട് വിദ്യാലയം

02 Mar 2026 18:08 IST

PALLIKKARA

Share News :



വള്ളിക്കുന്ന്സ്മാ : വിദ്യാലയങ്ങൾ സ്മാർട്ടാക്കൽ പദ്ധതി പ്രകാരം പ്രവൃത്തി പൂർത്തീകരിച്ച കടലുണ്ടി നഗരം ഗവ: ഫിഷറീസ് എൽ. പി സ്കൂൾ 

പി അബ്ദുൽ ഹമീദ് എം.എൽ.എ ഉൽഘാടനം ചെയ്തു. എം.എൽ.എ യുടെ പ്രത്യേക വികസനനിധി പദ്ധതി പ്രകാരമാണ്  സ്കൂളിലെ എല്ലാ ക്ലാസ് റൂമുകളും  സ്മാർട്ടാക്കിയത്. ഫൈസൽ& ഷബാന ഫൗണ്ടേഷൻ  സഹായത്തോടെ സ്കൂൾ അന്താരാഷ്ട്ര  മാതൃകയിൽ നേരത്തെ നവീകരിച്ചതാണ്. ക്ലാസ് റൂമുകളിൽ  ഫർണിച്ചർ, അങ്ങോട്ട് ഇടപെടാവുന്ന ചൈൽഡ് ഫ്രണ്ട് ലി ആയ സ്മാർട്ട് ബോർഡ് വിത്ത് ടച്ച് സ്ക്രീൻ (ഇൻട്രാക്ടീവ് ഡിജിറ്റൽ ബോർഡ്) കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, എന്നിവയാണ്  പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇർഷാദ് അരിയല്ലൂർ അദ്ധ്യക്ഷത വഹിച്ചു., ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ.പി. വി , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അസീസ് അരിമ്പ്ര തൊടി , കെ. വി അജയ്ലാൽ, ശരീഫ , കുഞ്ഞിവി, വിബി , കൃഷ്ണകുമാർ, ഷെറീന നജീബ് ബാപ്പു ഗ്രാമ പഞ്ചായത്ത് മുൻ അംഗം ഹനീഫ കെ.പി, സത്താർ ആനങ്ങാടി,  എന്നിവർ പങ്കെടുത്തു.


Follow us on :

More in Related News