Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോക്സോ കേസിൽ ഒരുമനയൂർ സ്വദേശിയെ കോടതി വെറുതെ വിട്ടു

21 Feb 2026 18:02 IST

MUKUNDAN

Share News :

ചാവക്കാട്:ഒരുമനയൂർ മുത്തമ്മാവ് സ്വദേശികളായ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയോടും ഉമ്മയോടും ഉമ്മൂമയോടും പണം കാണിച്ച് വശകരിച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ ചാവക്കാട് പോലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.ഒരുമനയൂർ വലിയകത്ത് ചുണ്ണാട്ട് കൂട് ബഷീറിനെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി വി.വിനോദ് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുടെ വിട്ടത്.പണം കാണിച്ച് വശീകരിച്ച് വിദ്യാർത്ഥിനിയെ പ്രതിയുടെ വീടിനടുത്ത് വെച്ചും ഉമ്മയെയും ഉമ്മൂമയെയും വാദിയുടെ വീടിനകത്ത് വെച്ചും ലൈംഗിക അതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.പ്രതിക്ക് വേണ്ടി അഭിഭാഷകരായ പി.മുഹമ്മദ് ബഷീർ,അൻഷീന ബഷീർ,ഷെമീന ഷിഹാബുദ്ധിൻ എന്നിവർ ഹാജരായി.


Follow us on :

More in Related News