Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആത്മീയ ഉൽസാഹം കൊണ്ട് ഹജ്ജിന് തയ്യാറെടുക്കുക : ജിഫ്രി തങ്ങൾ

30 Apr 2025 20:57 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി:

ഹജ്ജ് കർമ്മത്തിന് യാത്ര തിരിക്കുന്നവർ ആത്മീയ ഉൽസാഹത്തോടെയാണ് തയ്യാറെടുക്കേണ്ടതെന്നും ഇബ്റാഹീം നബിയുടെ വിളിയാ ളത്തിനു ലോകമുസ്ലിംകൾ ഉത്തരം നൽകുന്നത്. ഈ ആത്മീയ ബന്ധത്തിൻ്റെ ഉദാഹരണമാണെന്നും സമസ്ത പ്രസിഡൻ്റ് സയ്യിദുൽ ഉലമാ മുഹമ്മദ്ജിഫ്രി മുത്തു കോയ തങ്ങൾ പ്രസ്താവിച്ചു.

മനസ്സിനെ പാകപ്പെടുത്തി അല്ലാഹുവിലേക്ക് സമർപ്പിക്കുന്നവർക്ക് റബ്ബിൻ്റെ(ദൈവത്തിന്റെ )സഹായം സുനിശ്ചിതമാണെന്നും കർമ്മങ്ങളുടെ സ്വീകാര്യതക്ക് അവയെ കുറിച്ചുള്ള അറിവ് അനിവാര്യമാണെന്നും തങ്ങൾ സൂചിപ്പിച്ചു. വിളയിൽ പറപ്പൂർ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ സ്മാരക യതീംഖാന ആൻഡ് ഇസ്ലാമിക് അക്കാദമിയിൽ നടന്ന ഉസ്താദ് ഷാജഹാൻ റഹ്മാനിയുടെ ഹജ്ജ് പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് കുഞ്ഞി സീതി കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കം, മുശാവറ മെമ്പർ അലി അസ്ഗർ ഫൈസി പട്ടിക്കാട്, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് , മോയിൻകുട്ടി മാസ്റ്റർ, സുലൈമാൻ ലത്തീഫി, ഖാലിദ് ബാഖവി, ഉമർ ദർസി തച്ചണ്ണ , മമ്മു ദാരിമി വാവൂർ, എ .ടി അബ്ദുറഹിമാൻ ദാരിമി , വഹാബ് ഹൈത്തമി , അലി കുഞ്ഞ് ചീക്കോട് എന്നിവർ സംബന്ധിച്ചു. സമാപന പ്രാർത്ഥനാ സമ്മേളത്തിന് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകി. എംപി മുഹമ്മദ് മുസ്‌ലിയാർ കടങ്ങല്ലൂർ സ്വാഗതവും പാലങ്ങാട്ട് അലവി ഹാജി നന്ദിയും പറഞ്ഞു.

Follow us on :

More in Related News