Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2024 18:56 IST
Share News :
നിട്ടൂർ: ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നിട്ടൂർ വെള്ളൊലിപ്പിൽ ശോഭനയെ (55) ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഒരു നാട് ഒറ്റക്കെട്ടായ് രംഗത്ത്.സാമ്പത്തിക മായി വളരെ പ്രയാസമനുഭവിക്കുന്ന ഇവരുടെ കുടുംബത്തിന് മറ്റ് വരുമാനമാർഗങ്ങൾ ഒന്നും തന്നെ ഇല്ല.ചികിത്സയ്ക്കും മറ്റ് ചിലവുകൾക്കും കുടുംബം വലിയ പ്രയാസമാണ് നേരിടുന്നത്.ഇത്തരമൊരു സാഹചര്യത്തിൽ ശോഭനയുടെ ചികിത്സയ്ക്കായി പഞ്ചായത്ത് അംഗം രജിത രാജേഷ് ചെയർപേഴ്സണും, കെ.വി.ശ്രീധരൻ കൺവീനറും, കെ.ജി.രാ ധാകൃഷ്ണൻ ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നൽകിയിരിക്കയാണ്.15 ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ഞള്ളോറ പള്ളിക്ക് സമീപം, വിലങ്ങോട്ടിൽ പിടിക, നിട്ടൂർ പാൽ സൊസൈറ്റി തുടങ്ങിയ സ്ഥലങ്ങളിൽ പ്രാദേശിക തലത്തിൽ ഫണ്ട് സ്വീകരിക്കും. സുമനസുകൾ 8281354944 എന്ന നമ്പറിൽ സഹായ തുക ഗൂഗിൾ പെ ചെയ്യണമെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
പടം....
ശോഭന
Follow us on :
Tags:
More in Related News
Please select your location.