Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രി ശ്രീനാരായണ ഗുരുവിൻ്റെ ദർശനകൾ അപമാനിച്ചെന്ന് ' വെൽ.ഫെയർ പാർട്ടി

13 Apr 2025 20:51 IST

UNNICHEKKU .M

Share News :



മുക്കം: മലപ്പുറത്തെ കുറിച്ച് വർഗ്ഗീയ പരാമർശം നടത്തിയ വെള്ളാപള്ളി നടേശനെ പുകഴ്ത്തുക വഴി മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങളെ അപമാനിച്ചിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ പാലാഴി ആരോപിച്ചു., മുക്കത്ത് തിരുവമ്പാടി നിയോജകമണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മത ന്യൂനപക്ഷങ്ങൾക്കെതിരെ വിഷം ചീറ്റുന്ന വർഗീയവാദി എന്ന് വിശേഷിപ്പിച്ച

അതേ മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ അറിയുന്നവർക്ക് അറിയാം അദ്ദേഹം മതത്തിനെതിരായി നിൽക്കുന്ന വ്യക്തിയല്ല, സരസ്വതി വിലാസം നാവിലുള്ള വെള്ളാപ്പള്ളി എല്ലാ കാലത്തും മതനിരപേക്ഷ കാഴ്ചപ്പാട് ഉയർത്തിയ വ്യക്തിയാണ് എന്നാണ് വെള്ളാപ്പള്ളി നടേശനെ ഇപ്പോൾ മുഖ്യമന്ത്രി പുകഴ്ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലം പ്രസിഡണ്ട് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി ഇ പി അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ഷംസുദ്ദീൻ പി കെ , ട്രഷറർ ലിയാകത്തലി മുറംമ്പാത്തി , വൈസ് പ്രസിഡണ്ട് ഇ കെ കെ ബാവ , എം വി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News