Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നംപറമ്പ്: സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും

09 Sep 2024 22:12 IST

Arun das

Share News :

പുന്നംപറമ്പ്: സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും, ഓണക്കിറ്റ് വിതരണവും നടത്തി. തെക്കുംകരമൾട്ടി പർപ്പസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സി ടി ദേവസി സ്മാരക ഹാളിൽ നടന്ന ഓണക്കിറ്റ് വിതരണം മുൻ ഡിസിസി പ്രസിഡണ്ട് എംപി വിൻസന്റ് നിർവഹിച്ചു. സബർമതി ചാരിറ്റബിൾ ട്രസ്റ്റ് വടക്കാഞ്ചേരി നിയോജകമണ്ഡലം ചെയർമാൻ പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എംബിബിഎസിന് അഡ്മിഷൻ നേടിയ അനിരുദ്ധ് പാലിശ്ശേരിയെയും, ഡോക്ടറേറ്റ് നേടിയ അഫ്സാന ഖാനെയും, സൈനികരെയും, കർഷകരെയും ചടങ്ങിൽ ആദരിച്ചു. കെ എ രാജേന്ദ്രൻ, സജിപോൾ, പി ജി ജയദീപ്, വി എം കുര്യാക്കോസ്, വർഗീസ് വാകയിൽ, ജയൻ മംഗലം, എൻ ഗോപാലകൃഷ്ണൻ, സണ്ണി മാരിയിൽ, ജോബി ജോസഫ്, എം എസ് ഗിരീഷ് കുമാർ, എ യു നിഷാദ്തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.


Follow us on :

More in Related News