Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2025 22:15 IST
Share News :
പേരാമ്പ്ര:സി.പി.ഐ പേരാമ്പ്ര മണ്ഡലം സമ്മേളനം മെയ്1,2 തിയ്യതികളായി കായണ്ണയിൽ നടക്കും. 1 ന് കൊടിമര ജാഥ എ.ഐ. ടി.യു.സി - കിസാൻ സഭയുടെയും നേതൃത്വത്തിൽ മൊട്ടന്തറ പി.ടി. ജോസഫിന്റെ വസതിയിൽ നിന്നും, പതാക ജാഥ എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് നേതൃത്വത്തിൽ കല്പത്തൂർ ചോയി സ്മാരകത്തിൽ നിന്നും, ബാനർ ജാഥ പാലേരിയിൽ ടി.കെ.കെ. ഹാജിയുടെ വസതിയിൽ നിന്നും പുറപ്പെട്ട് മൂന്ന് ജാഥകളും ഗവ.യു.പി.സ്കൂളിന് സമീപം സംഗമിച്ച് പ്രകടനമായി കായണ്ണ സ്വപ്ന നഗരിയിൽ (പി.ടി. ജോസഫ് നഗർ ) എത്തിച്ചേരും.സംഘാടക സമിതി ഭാരവാഹികളായ രാജൻ കോറോത്ത്, ടി.കെ.രവി , എൻ.കെ.രാഘവൻ എന്നിവർ പതാക -കൊടിമരം എന്നിവ ഏറ്റുവാങ്ങും. സംഘാടക സമിതി ചെയർമാൻ കോമത്ത് ഗോപാലൻ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുൻ കൃഷി മന്ത്രിയും, സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടരി യൂസഫ് കോറോത്ത് അധ്യക്ഷത വഹിക്കും. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടരി അഡ്വ: കെ.കെ. സമദ്, ആർ.ശശി എന്നിവർ സംസാരിക്കും. മെയ് 2 ന് കായണ്ണ ഹയർസെക്കന്ററി സ്കൂളിന് സമീപം എം. നാരായണൻ മാസ്റ്റർ നഗറിൽ എ.കെ.ചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തും.സി.പി.ഐ. കേന്ദ്ര കൺട്രോൾ കമ്മീഷൻ സെക്രട്ടരി സത്യൻ മൊകേരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറി കെ.കെ.ബാലൻ മാസ്റ്റർ, പി.കെ.നാസർ, അജയ് ആവള എന്നിവർ അഭിവാദ്യമർപ്പിക്കും. യൂസഫ് കോറോത്ത് പ്രവർത്തന റിപ്പോർട്ടും, കെ.കെ.ഭാസ്കരൻ വരവ് ചെലവു കണക്കും അവതരിപ്പിക്കും. തുടർന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞടുപ്പ് നടക്കും.പത്രസമ്മേളനത്തിൽ ആർ.ശശി, യൂസഫ് കോറോത്ത്, രാജൻ കോറോത്ത് ടി.കെ.രവി , സുരേഷ് അമ്പാളി എന്നിവർ പങ്കടുത്തു.
Follow us on :
Tags:
More in Related News
Please select your location.