Tue Dec 12, 2023 10:56 PM 1ST

Location  

Sign In

SSF പതിമംഗലം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

22 Jul 2024 12:45 IST

enlight media

Share News :

 കുന്ദമംഗലം : പന്തീർ പാടത്ത് വച്ച് രണ്ടുദിവസങ്ങളിലായി നടന്ന പരിപാടിയിൽ പതിമംഗലം കാക്കേരി യൂണിറ്റുകൾ  ഒന്നാം സ്ഥാനവും പന്തീർപാടം കളരിക്കണ്ടി യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.പന്തീർപാടം യൂണിറ്റിലെ മുഹമ്മദ് ഷാ കലാ പ്രതിഭയായും, പതിമംഗലം യൂണിറ്റിലെ ലബീബ് കാക്കേരി യൂണിറ്റിലെ ഫാജിദ് സ്വാലിഹ് എന്നിവരെ സർഗ്ഗപ്രതിഭയായും തിരഞ്ഞെടുത്തു. സമാപന സംഘമം സെക്ടർ പ്രസിഡണ്ട് മുഹമ്മദ് ഖലീൽ അസ്ഹാരിയുടെ അധ്യക്ഷതയിൽ ഹുസൈൻ അഹ്സനി കാക്കേരി ഉദ്ഘാടനം ചെയ്തു. എം ടി ശിഹാബുദ്ദീൻ സഖാഫി സന്ദേശ പ്രഭാഷണം നടത്തി, അബ്ദുറഹ്മാൻ സഖാഫി പടനിലം റഫീഖ് കാക്കേരി ശുഹൈബ് പൊന്നകം അഹമ്മദ് മാസ്റ്റർ സംബന്ധിച്ചു ഹാഫിള് റഹീസ് മുസ്ലിയാർ സ്വാഗതവും ഫജർ പന്തീർപാടം നന്ദിയും പറഞ്ഞു.

Follow us on :

More in Related News