Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൻ മുത്തശ്ശി ആൽമരം കടപുഴകി വീണ് രണ്ടര മണിക്കൂർ ഗതാഗതം മുടങ്ങി. മുക്കം അഗ്നി രക്ഷസേന മുറിച്ച് മാറ്റി.

15 Jun 2024 14:32 IST

UNNICHEKKU .M

Share News :


മുക്കം:മാവൂർ - കണ്ണിപറമ്പ് റോഡിൽ വൻ മുത്തശ്ശി ആൽ മരം കടപുഴകി വീണ് രണ്ടര മണിക്കൂർ' ഗതാഗതം തടസ്സപ്പെട്ടു. മുക്കം അഗ്നി രക്ഷ നിലയത്തിലെ സേന സ്റ്റേഷൻ ഓഫീസർ എം.എ.അബ്ദുൽ ഗഫൂറിൻ്റെ നേതൃത്വത്തിലുള്ള സേന പ്രവർത്തകർ രണ്ടര മണിക്കൂർ നീണ്ട സാഹസ പ്രവർത്തനത്തിലൂടെ വൻ ആലുമരം മുറിച്ചു നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്. ഇലക്ട്രിക് പോസ്റ്റിന്റെ ലൈനിന്റെ മുകളിലും മരക്കൊമ്പുകൾ വീണു കിടക്കുന്നതിൽ വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ഏഴര പതിറ്റാണ്ടിലേറെ പഴക്കമുള്ള ആൽമരമാണ് . മരം വീഴുന്ന സമയത്ത് ഇത് വഴി വന്ന ബൈക്കും', ടിപ്പർ ലോറിയും അവസരോചിതമായി നിർത്തിയതിനാൽ ഭാഗ്യം കൊണ്ടാണ് വൻ അപകടം ഒഴിവായത്.. മുക്കം സ്റ്റേഷനിലെ അസിസ്റ്റൻറ് ഓഫീസർ ആർ മധു, സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ സി.മനോജ്, ഫയർ ആൻറ് റെസ്ക്യൂ ഓഫീസ്സർമാരായ കെ.ടി.ജയേഷ്, ഒ.ജലീൽ, സലീം ബാവ ,വൈപി ഷറഫുദ്ദിൻ, നിയാസ് പി ഫാസിൽ അലി, ഫയർ റെസ്ക്യു ട്രൈയിനർമാരായ എം.എസ് അഖിൽ, സി, ടി. ഷിബിൻ എന്നിവർ രക്ഷപ്രവർത്തനത്തിന് നേതൃത്വ o നൽകി.

Follow us on :

More in Related News