Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി മാർക്കറ്റ് നിർമ്മാണം-കച്ചവടക്കാരുടെ പുനരധിവാസം -ധാരണാപത്രം കൈമാറി.

22 Jul 2024 18:21 IST

WILSON MECHERY

Share News :


ചാലക്കുടി :

 തീരദേശ വികസന വകുപ്പ് 3 കോടി രൂപ ഉപയോഗിച്ച് നഗരസഭക്ക് വേണ്ടി പുതിയ മാർക്കറ്റ് കെട്ടിടത്തിന്റെ നിർമ്മാണ സ്ഥലത്ത്, നിലവിൽ കച്ചവടം നടത്തുന്ന 26 വ്യാപാരികളെ താല്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നതിനും,

പുതിയ മാർക്കറ്റിൻ്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ, ഇവിടെ പുനരധിവസിപ്പിക്കുന്നതും സംബന്ധിച്ചുള്ള ധാരണാപത്രം കൈമാറി.

വ്യാപാരി സംഘടനാ പ്രതിനിധികളും, നിലവിലുള്ള കച്ചവടക്കാരുമായ് നഗരസഭയിൽ നടന്ന ചർച്ചയുടെ ഭാഗമായാണ് ധാരണാപത്രം തയ്യാറാക്കിയത്.

ഒരു വർഷത്തിനുള്ളിൽ പുതിയ മാർക്കറ്റിൻ്റെ നിർമ്മാണം പൂർത്തിയാക്കുമെന്നും, ഇതിലേക്ക് അധിക ഡെപ്പോസിറ്റ് ഇല്ലാതെ നിലവിലുള്ള 26 കച്ചവടക്കാരെ പുനരധിവസിപ്പിക്കുമെന്നുമാണ് ധാരണയായത്.

നാളെ മുതൽ കച്ചവടക്കാർ നിലവിലുള്ള സ്ഥലത്തു നിന്നും മാറും.

അടുത്ത ദിവസം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും

ചെയർമാൻ എബി ജോർജ്ജ്, വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ,

UDF ലീഡർ ഷിബു വാലപ്പൻ, സ്ഥിരം സമിതി ചെയർമാൻമാരായ പ്രീതി ബാബു, ആനി പോൾ,

മർച്ചൻ്റ് അസോസിയേഷൻ ഭാരവാഹികളായ ജോയ് മുത്തേടൻ ,

ബിനു മഞ്ഞളി,ഷൈജു പുത്തൻപുരക്കൽ, ചന്ദ്രൻ കൊളുത്താപ്പിള്ളി, റെയ്സൻ ആലുക്ക,ജോബി മേലേടത്ത്, ഡേവീസ് എം.ഡി, ബിജു മാളക്കാരൻ, ആൻ്റോ മേനാച്ചേരി, സി.എ. പാവുണ്ണി, പി.വി. ആൻ്റണി, എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News