Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2025 15:08 IST
Share News :
പേരാമ്പ്ര: സ്വാതന്ത്ര്യം നേടി 77 വർഷങ്ങൾ പിന്നിട്ടിട്ടും ഒരു പശുവിന് കിട്ടുന്ന പരിഗണന പോലും ഇന്ത്യയിലെ അധസ്ഥിത വർഗ്ഗങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് മറാത്തി എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റും ആയ ശരൺ കുമാർ ലിമ്പാളെ പറഞ്ഞു. കടിയങ്ങാട്ടെ അസറ്റ് വായനാമറ്റം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധസ്ഥിത വിഭാഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി അസറ്റ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലെ 200 ഓളം ഉന്നതികളെക്കുറിച്ച് മനസ്സിലാക്കുന്നതിനും പിന്നാക്ക വിഭാഗങ്ങളുടെ ജീവിതം അടുത്തറിയുന്നതിനും വേണ്ടി വീണ്ടും പേരാമ്പ്ര സന്ദർശിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. 40 പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം കയ്യൊപ്പിട്ട പുസ്തകങ്ങൾ ലൈബ്രറിക്ക് സമ്മാനിച്ചു.
അസറ്റ് ചെയർമാൻ സി. എച്ച്.ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. എസ്. പി. കുഞ്ഞമ്മദ്,സത്യൻ കടിയങ്ങാട്,പെരിഞ്ചേരി കുഞ്ഞമ്മദ്, വി.കെ. മൊയ്തു,എം. പി.കെ. അഹമ്മദ് കുട്ടി,സി.എച്ച്. രാജീവൻ, രദീപ് പാലേരി, പി.സി.മുഹമ്മദ് സിറാജ്, ,അർജുൻ കടിയ ങ്ങാട്, പി. സി.മുഹമ്മദ് സിറാജ്,കെ. അരുൺകുമാർ,പി.സി.ഉബൈദ് എന്നിവർ സംസാരിച്ചു. അസറ്റ് ജനറൽ സെക്രട്ടറി നസീർ നോച്ചാട് സ്വാഗതവും അക്കാദമിക് ഡയറക്ടർ ടി.സലീം നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.