Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വർഗീയ ധ്രുവീകരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം: കെ.എം.എ.അസീസ്

03 Oct 2025 11:54 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിവിധ ഭൂരിപക്ഷ ന്യൂനപക്ഷ സംഗമങ്ങൾ സംഘടിപ്പിക്കുന്നത് സമൂഹത്തിൽ വർഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുമെന്ന് ഐ.എസ്.എം സംസ്ഥാന ട്രഷറർ കെ.എം. എ.അസീസ് അഭിപ്രായപ്പെട്ടു. ജനാധിപത്യത്തോട് നീതി പുലർത്തണമെങ്കിൽ ഭരണകൂടം ഇത്തരം ശ്രമങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കേണ്ടതാ

ണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ്റെ വർഗീയ വിഷം ചീറ്റലുകൾ എതിർക്കാതെ അദ്ദേഹത്തെ മഹത്വവൽക്കരിക്കുന്ന ആളുകളെ മതേതര സമൂഹം മാറ്റി നിർത്തണമെന്നും തുടർന്ന് പറഞ്ഞു. 

ഫലസ്തീനിൽ വിശന്നു മരിക്കുന്ന കുഞ്ഞുങ്ങളെ അനുസ്മരിച്ച് സംസാരിച്ച സാഹിത്യകാരി  ലീലാവതി ടീച്ചർക്കെതിരെ സംഘപരിവാർ ആസൂത്രണം ചെയ്ത സൈബർ ആക്രമണം അങ്ങേയറ്റം അപലപനിയവും പ്രതിഷേധാർഹവുമാണെന്ന് കെ. എൻ.എം കീഴരിയൂർ ഫാമിലി കോൺഫറൻസ് കുറ്റപ്പെടുത്തി. സിയോണിസ്റ്റ് ഭീകരർ നടത്തുന്ന ക്രൂരതകളെ അവസാനിപ്പിക്കാനായി ലോക രാഷ്ട്രങ്ങൾ നിസ്സംഗത ഉപേക്ഷിച്ച് ഒരുമിച്ചു നിലകൊള്ളണമെന്നും, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ജനകീയ സമ്മർദ്ദവും തുടർച്ചയായ പ്രാർത്ഥനയും അനിവാര്യമാണെന്നും ഫാമിലി മീറ്റ് ആഹ്വാനം ചെയ്തു.

പവിത്രമാണ് കുടുംബം പരിശുദ്ധമാണ് ബന്ധങ്ങൾ എന്ന പ്രമേയത്തിൽ കെ എൻ എം കീഴരിയൂർ മേഖല കമ്മറ്റി കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിന് സമീപം സംഘടിപ്പിച്ച മുജാഹിദ് ഫാമിലി സമ്മേളനം ഐ.എസ്.എം. സംസ്ഥാന ട്രഷറർ കെ.എം.എ.അസീസ് ഉദ്ഘാടനം ചെയ്തു.

കെ.എൻ.എം ജില്ല ജോ: സെക്രട്ടറി ഏ.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഐ.എസ്. എം സംസ്ഥാന സെക്രട്ടറി നൗഷാദ് കരുവണ്ണൂർ, എം.ജി.എം ജില്ല സെക്രട്ടറി പി.കെ. റഹ്മത്ത് എന്നിവർ വിഷയാവതരണം നടത്തി. ഷാലിമാർ അബ്ദുറഹ്മാൻ, റഷാദ് സ്വലാഹി എന്നിവർ സംസാരിച്ചു

Follow us on :

Tags:

More in Related News