Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2026 18:51 IST
Share News :
കുറ്റ്യാടി:ഭിന്നശേഷി സൗഹൃദ മനോഭാവം പണിയാൻ കോഴിക്കോട്ട് കടപ്പുറത്ത് ജനു 29 മുതൽ ഫി്ബ്ര : ഒന്ന് വരെ നടക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിൻ്റെ പ്രചരണാർത്ഥം കുറ്റ്യാടിയിൽ വൻ ജനകീയ കൂട്ട ഓട്ടം സംഘടിപ്പിച്ചു ......
തണൽ വിദ്യാർത്ഥികളോടൊപ്പം വടക്കുമ്പാട് ഹയർ സെക്കൻ്ററി സ്കൂൾപാലേരി, എം.ഐ.യു. പി സ്‌ക്കൂൾ കുറ്റ്യാടി , കെ.വി.കെ.എം.എം യു .പി സ്‌ക്കൂൾ ദേവർകോവിൽ , എം.എ.എം.യു.പി.സ്‌ക്കൂൾ അടുക്കത്ത് , കെ.ഇ.ടിപബ്ലിക് സ്‌ക്കൂൾ കുറ്റ്യാടി , ഐഡിയൽ പബ്ലിക്ക് സ്‌ക്കൂൾ കുറ്റ്യാടി, ഗവ:ഹയർ സെക്കൻ്റ്റി സ്കൂൾ കുറ്റ്യാടി വിദ്യാലയങ്ങളിലെ സ്‌കൗട്ട് , ജെ .ആർ. സി ടീമുകളും അണിനിരന്നു . നൂറ് കണക്കിന് മനുഷ്യസ്‌നേഹികൾ കൂട്ടയോട്ടത്തിൽ പങ്കെടുത്തു .
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. മോഹൻദാസ് ഫ്ലാഗ് ഓഫ് ചെയ്തു .ബ്ലോക്ക് മെമ്പർ സന്ധ്യ കരണ്ടോട് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് മെമ്പർ മൊയ്തു കോരങ്കോട്ട് , ഗ്രമപഞ്ചായത്ത് സാരഥികളായ ഒ.ടി നഫീസ , ശ്രീജേഷ് ഊരത്ത് , സബിന മോഹൻ , നസീറ ഫൈസൽ , ഉബൈദ് വാഴയിൽ , ത്വാഹിറ സൽമാൻ , സി . മുഹമ്മദ് ഫാസിൽ, പി.ടി.എ പ്രസിഡണ്ട് ബാബു ആയഞ്ചേരി , എ.സി.മജീദ് , കെ.എം. മുഹമ്മദലി , വാസിൽ കണ്ണോത്ത് , ഇ.ജെ.നിയാസ് , മൊയോറത്ത് അലി , , പി പി അമ്മദ് , സൂപ്പി കക്കട്ടിൽ , സൗഫി താഴക്കണ്ടി , പി.വി. കുഞബ്ദുല്ല , പി.കെ. ഹമീദ് , ടി.കെ ഹമീദ് , കുന്നുമ്മൽ സലാം എന്നിവരും സബന്ധിച്ചു .
സിക്രട്ടറി സെഡ്എ.സൽമാൻ സ്വാഗതവും , പ്രിൻസിപ്പൽ ജോബി ജോൺ നന്ദിയും രേഖപ്പെടുത്തി
Follow us on :
Tags:
More in Related News
Please select your location.