Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൃഷിയുടെ ശാസ്ത്രീയ വശങ്ങൾ പരിചയപ്പെടുത്തി ട്രെയിനിങ് സംഘടിപ്പിച്ചു

26 Feb 2025 10:56 IST

Saifuddin Rocky

Share News :

പട്ടാമ്പി /മലപ്പുറം : മലപ്പുറം ധാൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തിൽ വെച്ച് നെല്ലിന്റെയും പച്ചക്കറി കൃഷിയുടെയും ശാസ്ത്രീയ രീതികളെ കുറിച്ച് ട്രെയിനിങ് സംഘടിപ്പിച്ചു. നെൽകൃഷിയുടെ ശാസ്ത്രീയ വശങ്ങൾ പരിശീലനപരിപാടിയിൽ പരാമർശിച്ചു.നിലമൊരുക്കൽ, സംയോജിത വളപ്രയോഗം, സംയോജിത രോഗകീട നിയന്ത്രണം, കള നിയന്ത്രണം തുടങ്ങിയവ വിശദീകരിച്ചു.ശാസ്ത്രീയ പച്ചക്കറി കൃഷി എന്ന വിഷയത്തിലും പരിശീലനം സംഘടിപ്പിച്ചു. പ്രൊഫസർമാരായ ഡോ:സുമയ്യ കെ. വി (പ്ലാന്റ് പാതോളജി ),ഡോ :രസ്മി.ജെ (അസിസ്റ്റന്റ് പ്രൊഫസർ- ഹോർടികൾചർ) എന്നിവരുടെ നേതൃത്വത്തിലാണ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചത്. അതോടൊപ്പം ന്യൂട്രീഷൻ ഗാർഡൻ എന്ന പ്രോഗ്രാം സംഘടിപ്പിക്കുകയും ഇതിന്റെ ഭാഗമായി പപ്പായ, പച്ചക്കറി എന്നിവയുടെ തൈകൾ വിതരണം നടത്തുകയും ചെയ്തു. മലപ്പുറം ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത 30 കർഷകരാണ് പരിപാടിയിൽ പങ്കെടുത്തത്.

കർഷകർക്ക് പഴമകളെ പരിചയപ്പെടുത്തുന്നതിന്റെ

ഭാഗമായി നെല്ല് മ്യൂസിയം സന്ദർശിച്ചു. ബ്ലോക്ക് ഇന്റഗ്രേറ്റർ മുഹമ്മദ് ജസീൽ എം ടി, ഫീൽഡ് അസോസിയേറ്റ് അമൃത കെ , സിന്ധു സി ടി , ആതിര ഒ ,ആദീപ് സലിം കെ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News