Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉത്സവങ്ങൾ സുഗമമായി നടത്താൻ അനുവദിക്കണം

04 Dec 2024 11:21 IST

Arun das

Share News :

വടക്കാഞ്ചേരി: ഉത്സവങ്ങൾ നടത്തിക്കൊണ്ട് പോകാനാവശ്യമായ ഭേദഗതികൾ നിയമ നിർമ്മാണങ്ങളിൽ നടത്തണമെന്ന് സർക്കാരിനോടാവശ്യപ്പെട്ട് ഉ ത്രാളി പൂരം കോ-ഓർഡിനേഷൻ കമ്മിറ്റി.. ആനകളുടെ പ രിപാലനം ഉറപ്പുവരുത്തണം. ആനകളും പാപ്പാന്മാരും തമ്മിലുള്ള ബന്ധം തകരുന്നതാണ് ആനകൾ ഇടയുന്നതിന് വഴിവയ്ക്കുന്നതെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹൈക്കോടതി നിർദ്ദേശങ്ങൾ മറികടക്കാൻ സർക്കാർ ഇട

പെടണമെന്നാവശ്യപ്പെട്ട്, ഡിസംബർ 7 ന് ശനിയാഴ്ച ഉത്രാളിക്കാവ് ക്ഷേത്രത്തിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തും. രാവിലെ 10 ന് നടക്കുന്ന പ്രതിഷേധ സംഗമം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ചീഫ് കോ-ഓർഡിനേറ്റർ വി.സുരേഷ് കുമാർ, ദേശക്കമ്മിറ്റി പ്രസിഡന്റ മാരായ എ.കെ. സതീഷ് കുമാർ, ടി.പി.ഗിരീശൻ, സി.എ. ശങ്കരൻ കുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു

.

Follow us on :

More in Related News