Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർ ജി വി എച്ച് എസ് എസിൽ ചെണ്ടുമല്ലി വിളവെടുത്തു

14 Oct 2024 12:53 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: മേപ്പയൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കൃഷി ചെയ്ത ചെണ്ടുമല്ലിപ്പൂ വിളവെടുത്തു. വി എച്ച് എസ് സി വിഭാഗം ഒന്നാം വർഷ ഗാർഡനർ കോഴ്സ് വിദ്യാർത്ഥികളാണ് കൃഷി ചെയ്തത്. ചെണ്ടുമല്ലി വിളവെടുപ്പ് പി ടി എ പ്രസിഡൻ്റ് വി.പി.ബിജു ഉദ്ഘാടനം ചെയ്തു. 


കെ.ശ്രീജേഷ് അധ്യക്ഷത വഹിച്ചു. ഗാർഡനർ കോഴ്സ് കൈകാര്യം ചെയ്യുന്ന അധ്യാപിക കെ.പി. അഞ്ജന പദ്ധതി വിശദീകരണം നടത്തി. ഗാർഡനർ കോഴ്സ് വിദ്യാർഥികളായ എസ് .ആർ. മാളവിക സ്വാഗതവും, ആർ.ബി .അർജുൻ നന്ദിയും പറഞ്ഞു. അത്യുൽപ്പാദന ശേഷിയുള്ള ചെടി തൈകളാണ് കൃഷി ചെയ്തത്.

Follow us on :

Tags:

More in Related News