Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അവധിക്കാല അധ്യാപക പരിശീലനം

16 May 2025 12:04 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരള പന്തലായനി ബി ആർ സി യുടെ നേതൃത്വത്തിൽ അവധിക്കാല അധ്യാപക പരിശീലനം കൊയിലാണ്ടി മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലും കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലുമായി മെയ് 13 ന് ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം, കൊയിലാണ്ടി നഗരസഭചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് നിർവഹിച്ചു.


 മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു . അധ്യക്ഷത വഹിച്ചു. പന്തലായനി ബി.പി.സി. എം. മധുസൂദനൻ സ്വാഗതം പറഞ്ഞു. മാപ്പിള ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ, എച്ച്.എം ഫോറം കൺവീനർ എൻ.ഡി.പ്രജീഷ് എന്നിവർ സംസാരിച്ചു. പന്തലായിനി ബി ആർ സി. ക്ലസ്റ്റർ കോഡിനേറ്റർ ബി. ഷമിത  നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News