Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി മുനിസിപ്പൽ തല അംഗനവാടി പ്രവേശനോത്സവം കെങ്കേമമായി

07 Jun 2024 00:51 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: കൊണ്ടോട്ടി മുനിസിപ്പൽ തല അങ്കണവാടി പ്രവേശനോത്സവം മുപ്പതാം വാർഡിലെ സെൻ്റർ നമ്പർ 67 പാലക്കപ്പറമ്പ് അങ്കണവാടിയിൽ നടന്നു. നഗരസഭാധ്യക്ഷ സി ടി ഫാത്തിമത്ത് സുഹ്റാബി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഷറഫ് മടാൻ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ പി ഫിറോസ് സ്വാഗത പ്രസംഗം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ നിത സഹീർ,റംല കൊടവണ്ടി, ഇരുപത്തി മൂന്നാം വാർഡ് കൗൺസിലർ ഉമ്മുകുൽസു എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് കുട്ടികൾക്കുള്ള സമ്മാനദാനവും മിഠായികളും വിതരണം നടത്തി. ചടങ്ങിൽ ഐസിഡിഎസ് സൂപ്പർവൈസർമാരായ സുസ്മിത, സന്ധ്യ എന്നിവർ അങ്കണവാടി സേവനങ്ങളെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ് നൽകി. കുട്ടികൾക്കുള്ള സമ്മാനം യുവ കേരള ക്ലബ് സ്പോൺസർ ചെയ്തു . അങ്കണവാടി വർക്കർ സിന്ധു നന്ദി പറഞ്ഞു.

Follow us on :

More in Related News