Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മദ്രസ്സ സംവിധാനത്തിൽ കൈകടത്താനുള്ള കേന്ദ്ര സർക്കാറിനെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു.

15 Oct 2024 15:16 IST

UNNICHEKKU .M

Share News :



 കോഴിക്കോട് : ബാലാവകാശ കമ്മീഷനെ മറയാക്കി മോഡി ഗവൺമെന്റ് സംസ്ഥാനങ്ങൾക്ക് അയച്ച മദ്രസകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിനെതിരെ രാജ്യത്തെ മദ്രസ സംവിധാനം തകർക്കാനുള്ള സംഘപരിവാർ നീക്കത്തിന് തടയിടണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി കാരന്തൂർ അങ്ങാടിയിൽ പ്രതിഷേധിച്ചു.പ്രതിഷേധ പ്രകടനത്തിന് എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് റസാഖ് കാരന്തൂർ, സെക്രട്ടറി ഇല്യാസ് പൈങ്ങോട്ടുപുറം,മുഹമ്മദ് പൂവം പുറത്ത്, അസീസ് ബാബു, റഷീദ് കെ പി, ഉമ്മർ കെ പി,ഫിറോസ് എം സി നേതൃത്വം നൽകി.

Follow us on :

More in Related News