Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം നഗരസഭ: ലോക പരിസ്ഥിതി ദിനം ആചരിച്ചു.

05 Jun 2024 18:00 IST

UNNICHEKKU .M

Share News :

മുക്കം നഗരസഭയിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. നഗരസഭാ തല ഉദ്‌ഘാടനം ബഹു:നഗരസഭാ ചെയർമാൻ ശ്രീ പി ടി ബാബു മുക്കം മിനി സിവിൽ സ്റ്റേഷൻ പരിസരത്തു വൃക്ഷതൈ നട്ടുകൊണ്ട് നിർവഹിച്ചു. ചടങ്ങിൽ ബഹു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ സത്യനാരായണൻ മാസ്റ്റർ, പൊതുമരാമത്തു കാര്യാ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ മുഹമ്മദ് അബ്ദുൽ മജീദ്, ഡിവിഷൻ കൗൺസിലർ ശ്രീമതി ജോഷില, മുക്കം നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മുക്കം നഗരസഭാപരിധിയിലെ എല്ലാ ഡിവിഷനുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.

Follow us on :

More in Related News