Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ ജനറൽബോഡി യോഗവും അംഗങ്ങൾക്കുള്ള മരണാന്തര സഹായ വിതരണവും ആദരവ് ചടങ്ങും നടത്തി

28 Aug 2025 20:32 IST

MUKUNDAN

Share News :

ചാവക്കാട്:അപകടങ്ങളിലും അത്യാഹിതങ്ങളിലും പെട്ട് ദുരിതമനുഭവിക്കുന്ന ഡ്രൈവർമാരെയും ആശ്രിതരെയും സഹായിക്കുന്നതിനായി രൂപീകരിച്ച ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ പതിനെട്ടാം വാർഷിക ജനറൽബോഡി യോഗം ചാവക്കാട് റൂറൽ ബാങ്ക് ഹാളിൽ ചാവക്കാട് എസ്ഐ എ.ബി.മനോജ് ഉദ്ഘാടനം ചെയ്തു.ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡന്റ് എം.എസ്.ശിവദാസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.കെ.അലി റിപ്പോർട്ട് അവതരിപ്പിച്ചു.ദീർഘകാലം സംഘടനയുടെ ഓഡിറ്റർ ആയ കെ.ആർ.രമേശിനെ യോഗത്തിൽ ആദരിച്ചു.മരണപ്പെട്ട ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ അംഗങ്ങളായ എച്ച്.മൊയ്തു,എം.ആർ.ബൈജു എന്നിവരുടെ കുടുംബങ്ങൾക്കുള്ള മരണാനന്തര സഹായം,അംഗങ്ങൾക്കുള്ള ഓണക്കിറ്റ് എന്നിവ സദസ്സിൽ വിതരണം ചെയ്തു.ഭാരവാഹികളായ വി.കെ.ഷാജഹാൻ,കെ.കെ.വേണു,കെ.ജി.ഉണ്ണികൃഷ്ണൻ,കെ.എസ്.ബിജു,എൻ.ബാബു,ഷാജി നരിയംപുള്ളി,കെ.ആർ.സുബ്രു,കെ.എ.സതീശൻ,മനോജ് ആച്ചി,കെ.ഡി.ഹിരൻ,പി.എ.ഷാജി,കെ.എസ്.ജയതിലകൻ,കെ.വി.ഷാജി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News