Fri May 16, 2025 4:54 AM 1ST

Location  

Sign In

പച്ചക്കറി തൈനടീൽ

06 Dec 2024 09:02 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതിയിൽ നടപ്പിലാക്കുന്ന സ്ഥാപന പച്ചക്കറി കൃഷിയുടെ പച്ചക്കറി തൈ നടീൽ ഉദ്ഘാടനം കൊയിലാണ്ടി സബ്ജയിലിൽ സൂപ്രണ്ട് പി. കെ.ഷണ്മുഖൻ നിർവഹിച്ചു.കൊയിലാണ്ടി കൃഷിഭവന്റെ സാമ്പത്തിക സാങ്കേതിക സഹായങ്ങളോടു കൂടിയാണ് കൃഷി നടത്തുന്നത് .സബ് ജയിൽ കോമ്പൗണ്ടിൽ ലഭ്യമായ സ്ഥലത്തും മൺചട്ടികളിലുമാണ് കൃഷി ആരംഭിച്ചത്.ജയിൽ ജീവനക്കാരും അന്തേവാസികളും ചേർന്നാണ് പച്ചക്കറിക്കൃഷിയുടെ പരിപാലനം .അന്തേവാസികൾക്ക് മാനസിക പിരിമുറക്കം കുറയ്ക്കുന്നതിനും വിരസത അകറ്റുന്നതിനും കൃഷി സഹായകരമാവുമെന്നതും വിഷരഹിത പച്ചക്കറി ഭക്ഷണത്തിനായി ഉപയോഗിക്കുവാനുംപദ്ധതി ലക്ഷ്യമിടുന്നു .

 ഷിജീഷ് പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങിൽ കൃഷി ഓഫീസർ പി.വിദ്യ പദ്ധതി വിശദീകരിച്ചു. ബി.കെ.രജീഷ് കുമാർ ,ശ്രീജിത്ത് കോക്കല്ലൂർ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

Tags: