Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2025 19:03 IST
Share News :
ചാവക്കാട്:മുതുവട്ടൂർ ശ്രീചെട്ട്യാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവം വിവിധ പരിപാടികളോടെ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ നിർമ്മാല്യ ദർശനം,തുടർന്ന് തൈലാഭിഷേകം,വാകച്ചാർത്ത്,അഭിഷേകം,അലങ്കാരം,ഉഷ നിവേദ്യം,കേളി,അഷ്ടപദി,ഉച്ചപൂജ,നാദസ്വരം എന്നിവ നടന്നു.ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടെ എഴുന്നെള്ളിപ്പും,വീരഭദ്ര സ്വാമിയുടെ ക്ഷേത്രത്തിൽ നിന്നും എഴുന്നെള്ളിപ്പ് ഭഗവതി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.തുടർന്ന് ചെണ്ടമേളം,നടയ്ക്കൽപറ,പറയെടുപ്പ്,പറയെടുപ്പിന് ശേഷം പകൽ പൂരം വരവ്,ദീപാരാധന,തായമ്പക,കേളി,കൊമ്പുപറ്റ്,കുഴൽപറ്റ്,ആചാരപൂർവ്വം പേരകം ശ്രീമൂല സ്ഥാനത്ത് നിന്നും ചെമ്പുതാലം വരവ്,പൊങ്ങിലിടി സമർപ്പണ പൂജക്രിയകൾ എന്നിവ നടന്നു.ക്ഷേത്രം ഊരാളൻമാർ മഹോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.