Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2024 17:39 IST
Share News :
കോഴിക്കോട്: മെച്ചപ്പെട്ട ദുരന്ത നിവാരണ മാതൃകയുടെ അടിയന്തര ആവശ്യതയെ കുറിച്ച് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ
ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കോർ കമ്മിറ്റി ചർച്ച നടത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദുരന്തനിവാരണം നിർബന്ധിത വിഷയമാക്കാനും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സാറ്റലൈറ്റ് ക്യാമറകൾ സംയോജിപ്പിക്കാനും യോഗത്തിൽ കോർ കമ്മിറ്റി അംഗങ്ങൾ നിർദ്ദേശിച്ചു.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾക്ക് പരിശീലനം നൽകണം. കൂടാതെ പുതിയ ഗവേഷണങ്ങൾ നടത്തുന്നതോടൊപ്പം
പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാൻ കൂടുതൽ ശാസ്ത്രജ്ഞരെ വിന്യസിക്കാനും കമ്മിറ്റി നിർദ്ദേശിച്ചു. സുരക്ഷാ പ്രോട്ടോക്കോളുകളുടെ നിർണായക പങ്കിനെക്കുറിച്ചും പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതിന് സാമൂഹിക അവബോധം വർദ്ധിപ്പിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
വയനാട്ടിലും കർണാടകയിലെ ഷിരൂരിലും
ഉണ്ടായ ദാരുണമായ സംഭവത്തെത്തുടർന്നാണ് ഈ വിഷയം ചർച്ചയ്ക്കെടുത്തത്.
എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ, റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ സുധ മേനോൻ, ഷക്കീല വഹാബ്, ഷീബ പി.കെ, രാധ സജീവ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.