Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2025 20:10 IST
Share News :
പുന്നയൂർക്കുളം:ചമ്മന്നൂർ മാഞ്ചിറക്കൽ പാലത്തിന്റെ ഒരുവശം തകർന്നു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.ഒഴിവായത് വൻ ദുരന്തം.പാറേമ്പാടം ആറ്റുപുറം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പഴയ പാലത്തിന്റെ മുകളിൽ തന്നെ ടാറിംഗ് ചെയ്തതാണ് പാലം തകരാൻ കാരണമായതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.പാലം ഏതുനിമിഷവും തകരാവുന്ന സ്ഥിതിയിലാണെന്ന് നാട്ടുകാർ നേരത്തെ പരാതിപെട്ടിരുന്നുവെങ്കിലും അധികൃതർ ഇത് അവഗണിക്കുകയായിരുന്നു.പാലം തകർന്നതോടെ സമീപമുള്ള ഇലക്ട്രിക് പോസ്റ്റും നിലംപൊത്തി.ഈ സമയത്ത് വാഹനങ്ങൾ പോകാത്തതിനാൽ വൻ അപകടം ഒഴിവായി.
Follow us on :
Tags:
More in Related News
Please select your location.