Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"ചേർത്ത് വെക്കലിൻ്റെ മലയാളി മനസ്സ്" കാവ്യ സല്ലാപമൊരുക്കി പേരാമ്പ്ര ആർട്സ് അക്കാദമി

20 Aug 2024 18:50 IST

Preyesh kumar

Share News :

പേരാമ്പ്ര: ചേർത്ത് വെക്കലിൻ്റെ മലയാളി മനസ്സ് എന്ന വിഷയത്തിൽ കവിതയും ,പാട്ടും പറച്ചിലുമായി കാവ്യ സല്ലാപം നവ്യാനുഭവമായി. പേരാമ്പ്രയിലെ കലാപഠനകേന്ദ്രമായ അക്കാദമി ഓഫ് ആർട്സിൻ്റെ ഇരുപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ് കാവ്യസല്ലാപം സംഘടിപ്പിച്ചത്. ഗാനരചയിതാവും ഉറൂബ് അവാർഡ് ജേതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.


വി.എസ്. രമണൻ അധ്യക്ഷത വഹിച്ചു. അക്കാദമി ഡയർക്ടർ രാജൻ കുട്ടമ്പത്ത്, സംഘാടക സമിതി ചെയർമാൻ എ.കെ. മുരളീധരൻ, സി.കെ. സതീശൻ , ഇബ്രാഹിംചേനോളി എന്നിവർ സംസാരിച്ചു.

പ്രോഗ്രാം കമ്മറ്റി കൺവീനർ വി. എം. അഷറഫ് സ്വാഗതവും ചെയർമാൻ വി.എൻ. മുരളീധരൻ നന്ദിയും പറഞ്ഞു.

സാഹിത്യകാരൻമാരായ അഷറഫ് കല്ലോട്, മോഹനൻ ചേനോളി, വേണുഗോപാൽ പേരാമ്പ്ര, രാമകൃഷ്ണൻ സരയു , ടി.റജി, വി.ബി.രഞ്ജിത്ത് എസ്.ആർ .പ്രണവ്, രാഗേഷ് തിരുവോത്ത് എന്നിവർ കവിതകൾ അവതരിപ്പിച്ച് സാഹിത്യസല്ലാപം

നടത്തി. കവിത അവതരിപ്പിച്ച കവികൾക്ക് മുഖ്യാതിഥി രമേശ് കാവിൽ സ്നേഹോപഹാരം നൽകി.

Follow us on :

Tags:

More in Related News