Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു, മതിൽ ഇടിഞ്ഞു.

15 Jul 2024 10:05 IST

Preyesh kumar

Share News :

മേപ്പയ്യൂർ :തുടർച്ചയായി പെയ്ത ശക്തമായ മഴ കാരണം കിണർ ഇടിഞ്ഞുതാഴ്ന്നു. മേപ്പയ്യൂർ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ കിഴക്കേട്ടിൽ ദാമോദരൻ നായരുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞു താഴ്ന്ന് മതിൽ തകർന്നു വീഴുകയും ചെയ്തത്.

കിണർ ആൾമറയോടൊപ്പവും ചുറ്റുമുള്ള ഒരു മീറ്റർ വ്യാസത്തിൽ മണ്ണടക്കം കിണറ്റിലേക്ക് ഇടിഞ്ഞു വിണു. പറമ്പിൻ്റെ കൽമതിൽ ഏകദേശം 15 മിറ്ററോളം നീളത്തിൽ ഇടിഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴയാണ് ഏകദേശം 5 ലക്ഷത്തോളം രൂപയുടെ നഷ്ടം വന്നതായി കണക്കാക്കുന്നു.

പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കലൂർ,

മെമ്പർ മിനി അശോകൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

Follow us on :

Tags:

More in Related News