Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹേമ കമ്മീഷൻ; മുഴുവൻ വിവരങ്ങളും പുറത്ത് വിടണം : ഡോ. എ. രബിജ

21 Sep 2024 21:33 IST

Preyesh kumar

Share News :

മേപ്പയ്യുർ : ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന സത്രീകളുടെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി കണ്ടെത്തിയ എല്ലാ വിവരങ്ങളും പുറത്ത് വിടണമെന്ന് ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഡോ. എ. രബിജ ആവശ്യപ്പെട്ടു. രാഷ്ട്രീയ മഹിളാ ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

 ലിൻസാ ചന്ദ്രൻ അദ്ധ്യക്ഷയായി. കെ.കെ. നിഷിത, നിഷാദ് പൊന്നങ്കണ്ടി സുനിൽ ഓടയിൽ, ബി.ടി. സുധീഷ് കുമാർ, മിനി അശോകൻ, ജസ്‌ല നൗഷാദ്, വി.പി.ദാനീഷ്, പ്രിയ പുത്തലത്ത്, ടി.കെ.കെ. നിഷില എന്നിവർ സംസാരിച്ചു. പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും കൺവെൻഷൻ

തിരഞ്ഞെടുത്തു. ഭാരവാഹികൾ :

ജസ്‌ലനൗഷാദ് (പ്രസിഡൻ്റ്),എൻ.എൻ. ഗീത

, പി. അജിത, എ.ടി. ആതിര (വൈസ് പ്രസിഡൻ്റുമാർ),ശ്രീലത താഴത്തെ ഒളവിൽ, ഷെറിൻ ലോഹ്യ, ഇ.എൻ. ശ്രുതി, അശ്വതി ഷിബിൻ രാജ് (സെക്രട്ടറിമാർ)


 

Follow us on :

Tags:

More in Related News