Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

സംയുക്ത സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി

10 Jul 2024 17:20 IST

PEERMADE NEWS

Share News :



പീരുമേട് :


വിലക്കയറ്റം,കുരിച്ചന്ത, പുഴ്ത്തിവയ്പ്‌പ് എന്നിവ തടയുന്നതിന്റെ ഭാഗമായി പരിശോധന നടത്തി.


ഇടുക്കി ജില്ലാ കളക്ടർ രൂപീകരിച്ച സംയുക്ത സ്ക്വാഡിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച വണ്ടിപ്പെരിയാർ ടൗണിന്റെ വിവിധ ഭാഗങ്ങളിലായി 41 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. 14 വ്യാപാര സ്ഥാപങ്ങളിൽ വില വിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുകയും വിവിധ ലൈസൻസുകൾ ഇല്ലാതെ വ്യാപാരം നടത്തുക തുടങ്ങിയ തരത്തിലുളള ക്രമക്കേടുകൾ കണ്ടെത്തി ഈ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നല്കി. പരിശോധനയിൽ താലൂക്ക് സപ്ളൈ ആഫീസർ എ. മോഹനൻ , ഡെപ്യൂട്ടി തഹസിൽദാർ 

ബിനുസ്കറിയ, ഫുഡ് സേഫ്റ്റി ആഫീസർ , എം.മിഥുൻ , അഴുത ബ്ലോക്ക് പഞ്ചായത്ത് എക്സറ്റൻഷൻ ആഫീസർ ശബരിനാഥ് , യു. അരുൺകുമാർ , റേഷനിംഗ്ഇൻസ്പെകടർമാരായ ഷിജുമോൻ തോമസ്, എസ്.സജീവ് കുമാർ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ സംയുക്ത പരിശോധന തുടരുമെന്നും ക്രമക്കേടുകൾ കണ്ടെത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു

Follow us on :

More in Related News