Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേലടി ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി.

04 Apr 2025 20:19 IST

ENLIGHT MEDIA PERAMBRA

Share News :

മേലടി: ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായ് മേലടി ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് പി. പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് തല പ്രഖ്യാപനത്തോടൊപ്പം ശുചിത്വ മാലിന്യ പരിപാലനത്തിൽ മികച്ച ഗ്രാമ പഞ്ചായത്തായി മേപ്പയ്യൂരിനെ തിരഞ്ഞെടുത്തു. കൂടാതെ വിവിധ മേഖലകളിലെ ശുചിത്വ ഹരിത പ്രവര്‍ത്തനങ്ങൾക്കുളള അവാർഡും പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ടി. രാജൻ, സി. കെ. ഗിരീഷ്, ബ്ലോക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻമാരായഎം.എം. രവീന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, ഹരിത കേരളം മിഷൻ ആർ പി നിരഞ്ജന എന്നിവർ സംസാരിച്ചു. തുടർന്ന് 4 ഗ്രാമ പഞ്ചായത്തുകളുടെയും അവതരണംനടന്നു. ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ബിനു ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിന് ജോയിന്റ് ബിഡിഒ കെ. കൃഷ്ണൻ നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News