Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Apr 2025 19:07 IST
Share News :
ചാവക്കാട്:പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിപൂർവം ആചരിച്ചു.പെസഹ തിരുകർമ്മങ്ങൾക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ.ഡേവിസ് കണ്ണമ്പുഴ മുഖ്യകാർമ്മികത്വം വഹിച്ചു.പാലയൂർ സെന്റ് ഫ്രാൻസിസ് സ്കൂൾ അധികാരി റവ.ഫാ.അഗസ്റ്റിൻ എസ്എഫ്ഒ,തീർത്ഥകേന്ദ്രം അസി.വികാരി റവ.ഫാ.ക്ലിന്റ് പാണങ്ങാടൻ എന്നിവർ സഹകാർമ്മികരായി.ഇടവകയിലെ അൾത്താര ബാലന്മാരായ 12 പേരുടെ കാൽ കഴുകൽ ശുശ്രുഷ ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ നിർവഹിച്ചു.തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.വൈകീട്ട് 7 മണി മുതൽ 8 മണി വരെ പൊതുആരാധനയും,അതിനുശേഷം പെസഹ അപ്പം മുറിക്കൽ ചടങ്ങും നടന്നു.ഇന്ന്(വെള്ളിയാഴ്ച്ച) രാവിലെ 7 മണിക്ക് ദുഃഖ വെള്ളിയാഴ്ച്ചയുടെ തിരുക്കർമങ്ങൾ ദേവാലയത്തിലും,നഗരികാണിക്കൽ വൈകീട്ട് ചാവക്കാട് നഗരത്തിലേക്കും നടക്കും.തുടർന്ന് കെസിവൈഎം പാലയൂർ ഒരുക്കുന്ന പീഢാനുഭവ നാടകം "ആർത്തപാൻ " ഉണ്ടായിരിക്കും.പെസഹാ ആഘോഷങ്ങൾക്ക് ഇടവക ട്രസ്റ്റിമാരായ ഇടവക ട്രസ്റ്റിന്മാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്,ചാക്കോ പുലിക്കോട്ടിൽ,പി.എ.ഹൈസൺ,സേവ്യർ വാകയിൽ,വിശുദ്ധവാര കമ്മിറ്റി അംഗങ്ങളായ പി.എൽ.ലോറൻസ്,തോമസ് കൊമ്പൻ,ബേബി ഫ്രാൻസിസ്,ഷോബി ഫ്രാൻസിസ്,പാലയൂർ മഹാ സ്ലീഹ മീഡിയസെൽ അംഗങ്ങളായ ജോഫി ജോയ്,ആൽബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.