Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി ടി എ പ്രസിഡന്റുമാർക്ക് ഏകദിനശില്പശാല

01 Sep 2024 18:57 IST

Preyesh kumar

Share News :

തുറയൂർ : മേലടി ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലേയും പി ടി എ പ്രസിഡന്റുമാർക്കുള്ള ഏകദിന ശിൽപശാല തുറയൂർ ഗവൺമെന്റ് യു പി സ്കൂളിൽ വെച്ച് നടന്നു. വിദ്യാലയ വികസനവും ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം പി ടി എ യുടെ ചുമതലകൾ ഉത്തരവാദിത്തങ്ങൾ എന്നിവയിൽ സംവാദാത്മക രീതിയിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സ്കൂളുകളെ പ്രതിനിധീകരിച്ചു കൊണ്ട് പി.ടി.എ പ്രസിഡണ്ടുമാർ പങ്കെടുത്തു. തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു.,


ശിൽപശാലയിൽ മേലടി എ ഇ ഒ. പി .ഹസീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എച്ച് എം ഫോറം പ്രതിനിധി സുഭാഷ് സമത, തുറയൂർ ജി.യു.പി സ്കൂൾ  പി.ടി.എ പ്രസിഡണ്ട് കെ.എം.രതീഷ് എന്നിവർ സംസാരിച്ചു. തൃക്കുറ്റിശ്ശേരി ജി.യു.പി സ്കൂൾ എച്ച് എം സുധീർ രാജ്, ആർ .പത്മനാഭൻ എന്നിവർ ക്ളാസുകൾക്ക് നേതൃത്വം നൽകി. തുറയൂർ ജി.യു പി സ്കൂൾ എച്ച് എം. ഇ .എം. രാമദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹരീഷ് മാസ്റ്റർ നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News