Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2026 21:04 IST
Share News :
വള്ളിക്കുന്ന്: 13.15 കോടി രൂപ വകയിരുത്തി പുനരുദ്ധാരണം നടത്തുന്ന കടലുണ്ടിക്കടവ് പാലം പ്രവർത്തികൾ മദ്രാസ് ഐഐടി സാങ്കേതിക
വിദഗ്ധരുടേയും കെ.എച്ച്.ആർ. ഐ സാങ്കേതിക വിദഗ്ധരുടേയും നേതൃത്വത്തിൽ സ്ഥലത്ത് താമസിച്ച് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കാനുള്ള നടപടി ആരംഭിച്ചു. വിദഗ്ധ ടീമംഗങ്ങളുമായി പി. അബ്ദുൽ ഹമീദ് എം.എൽ.എ പുതരുദ്ധാരണ പ്രവർത്തനങ്ങളുടെ ഘട്ടങ്ങൾ ചോദിച്ചറിഞ്ഞു. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇർഷാദ് അരിയല്ലൂർ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ തുടണ്ടിയവർ സന്നിഹിതരായി.
വിദഗ്‌ധ ടീം നൽകുന്ന റിപ്പോർട്ടിനനുസരിച്ചാണ് പാലത്തിൻ്റെ പുനരുദ്ധാരണം നിർവ്വഹണചുമതലയുള്ള പൊതുമരാമത്ത് പാലങ്ങൾ വിഭാഗം നടത്തുക. കെ.എച്ച് ആർ. ഐ അസിസ്റ്റൻ്റ് എക്സികുട്ടീവ് എഞ്ചിനിയർമാരായ സോണി ജെ.എസ്.ഡി, അരുൺ എന്നിവരാണ് ടീമിന് നേതൃത്വം നൽകുന്നത്. ഇന്നലെ (16/02/26) രാവിലെ എത്തിയ ടീമിനോടൊപ്പം പാലങ്ങൾ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനിയർ വിശ്വപ്രകാശ്, എക്സികുട്ടീവ് എഞ്ചിനിയർ ജയരാജ്, അസിസ്റ്റൻ്റ് എക്സികുട്ടീവ് എഞ്ചിനിയർ വിനോദ് ചാലിൽ , മറ്റു ഉദ്യോഗസ്ഥർ അനുഗമിച്ചു.
Follow us on :
Tags:
More in Related News
Please select your location.