Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 17:10 IST
Share News :
മേപ്പയ്യൂർ: കാലാനുസൃതമായി ഉണ്ടാകേണ്ട അംഗസംഖ്യാ വര്‍ദ്ധനവ് ഉണ്ടാകാത്തതും അതുവഴി പോലീസിന് കടുത്ത ചുമതലാഭാരം വരുന്നതുമാണ് പോലീസിനകത്തെ സമ്മര്‍ദ്ദത്തിന് പ്രധാന കാരണമെന്നും സേനയിൽ ആവശ്യമായ അംഗസംഖ്യ അനുവദിയ്ക്കണമെന്നും കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ മുപ്പത്തിനാലാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ഇരിങ്ങത്ത് ഗ്രീന്‍ ഓക് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന സമ്മേളനം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എം.ആര്‍.ബിജു അധ്യക്ഷനായി.
നാദാപുരം ഡി.വൈ.എസ്.പി എ.പി.ചന്ദ്രന്‍,
സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.സി.സുഭാഷ് ബാബു,കെപിഒഎ സംസ്ഥാന
ജന.സെക്രട്ടറി സി.ആര്‍.ബിജു,ജോ.സെക്രട്ടറി പി.പി.മഹേഷ് ,വൈസ് പ്രസിഡണ്ട് വി.ഷാജി, കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ജി.പി.അഭിജിത്ത്,ജില്ലാ സെക്രട്ടറി പി.സുകിലേഷ് എന്നിവര്‍ സംസാരിച്ചു.കെ.പി.ഒ.എ.ജില്ലാ സെക്രട്ടറി പി.മുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ടും ട്രഷറര്‍ സി.ഗഫൂര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സി.വി.സുഗുണ,പത്മകുമാര്‍ എന്നിവര്‍ പ്രമേയങ്ങൾ അവതരിപ്പിച്ചു.സ്വാഗതസംഘം ചെയര്‍മാന്‍ എം.രഞ്ജീഷ് സ്വാഗതവും കണ്‍വീനര്‍എന്‍.എം റസാക്ക് നന്ദിയും പറഞ്ഞു.
സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സി.കെ.സുജിത്ത്,ജില്ലാ വൈസ് പ്രസിഡണ്ട് കെ.സുനില്‍ കുമാര്‍ ജോ.സെക്രട്ടറിസി.കെ.അജിത്ത്
കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
Follow us on :
Tags:
More in Related News
Please select your location.