Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2025 21:43 IST
Share News :
ചാവക്കാട്:ലഹരി വസ്തുക്കളുടെ ഉപയോഗം മനുഷ്യ ജീവിതത്തിൽ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും മാനസിക ശാരീരിക പ്രശ്നങ്ങളും വരച്ച് കാട്ടി ചാവക്കാട് ബീച്ചിൽ ഒല്ലൂർ വൈദ്യരത്നം ആയ്യുർവേദ കോളേജിലെ വിദ്യാർത്ഥി,വിദ്യാർത്ഥിനികൾ 2 ദിവസമായി ചുമരിൽ ചിത്രരചന തീർത്ത് ബോധവൽക്കരണം സംഘടിപ്പിച്ചു.ചാവക്കാട് ബീച്ച് ലവേഴ്സ് പ്രവർത്തകരുടെ പിന്തുണയോടെയാണ് ലഹരി വിരുദ്ധ ബോധവൽക്കരണ ചിത്രപ്രദർശനം നടന്നത്.കുടുങ്ങിയാൽ ജീവനെടുക്കും,കുരുക്കാണ് ഈ കയർ' എന്ന ശീർഷകത്തിലാണ് ചിത്ര രചന നടത്തിയത്.ബീച്ചിലെത്തുന്ന നിരവധിയാളുകൾ ചിത്രപ്രദർശനം വീക്ഷിച്ചു.ഗൗരിനന്ദന എറണാകുളം,ലക്ഷ്മി ദയാൽ തിരുവനന്തപുരം,റിയ ഫാത്തിമ എടപ്പാൾ,സോമനാഥൻ ആലപ്പുഴ എന്നീ വിദ്യാർത്ഥികളാണ് ചിത്രരചനക്ക് നേതൃത്വം നൽകിയത്.ചിത്രരചനക്ക് പിന്തുണ പ്രഖ്യാപിച്ചും,ഐക്യദാർഡ്യം അറിയിച്ചുകൊണ്ടും ബീച്ച് ലവേഴ്സ് പ്രവർത്തകരായ നൗഷാദ് തെക്കുംപുറം,സുലൈമാൻ അസ്ഹരി,പി.എസ്.ഷാജഹാൻ,ഷൈൻ പൊന്നരശ്ശേരി,പി.ടി.ഷറഫുദ്ദീൻ,സുനിൽകുമാർ,എ.പി.ഖലീൽ,ഷാഫി സുബ്ഹാൻ,അബ്ദുൽ റഷീദ്,മൊയിനുദ്ദീൻ,സുധീർ പുന്ന,ഉമ്മർ കരിപ്പായിൽ,യൂനസ് മണത്തല,സുധി മണത്തല എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.