Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2024 08:17 IST
Share News :
മുക്കം: വർഷക്കാലമായാൽ ഒറ്റപ്പെട്ടു പോകുന്ന കൊടിയത്തൂർ കാരാട്ട് - പുത്തൻ വീട് പ്രദേശങ്ങളിലെ നൂറോളം വീട്ടുകാരുടെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. എം എൽ എ മുൻകയ്യെടുത്ത് കൊടിയത്തൂർ പാടം റോഡ് കെട്ടിപ്പൊക്കി വർഷക്കാലയാത്രാ കെടുതികളിൽ നിന്ന് മോചനം നൽകാൻ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ.നഈം ഗഫൂർ ഉദ്ഘാടനം നിർവ്വഹിച്ചു. ജാഫർ മാഷ് പുതുക്കുടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.കെ.അബൂബക്കർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്ന് വിരമിച്ച പോസ്റ്റ്മാൻ ദാസൻ കൊടിയത്തൂർ, MBBS പ്രവേശനം നേടിയ എൻ.കെ. ഫിസ സലാം എന്നിവരെ ആദരിച്ചു. പ്രവർത്തകരുടെ ഏകദിന വരുമാന കലക്ഷന്റെ ഉദ്ഘാടനം പഞ്ചായത്ത് സെക്രട്ടറി റഫീഖ് കുറ്റിയോട്ടും ജനപക്ഷം ദ്വൈമാസികയുടെ വരി ചേർക്കൽ ഉദ്ഘാടനം ടി.കെ അമീനും നിർവ്വഹിച്ചു. സെക്രട്ടറി അബ്ദുല്ല മാസ്റ്റർ റിപ്പോർട്ടും ട്രഷറർ പി.വി.അബ്ദുറഹ്മാൻ വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.വി.അബ്ദു റഹ്‌മാൻ, ശ്രീജ മാട്ടുമുറി, മുംതാസ് കൊളായിൽ എന്നിവർ സംസാരിച്ചു. പുതിയ പ്രസിഡണ്ടായി ജാഫർ മാഷ് പുതുക്കുടിയെ തെരെഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.