Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന ഹൈവേ കാടു വെട്ടി ശുചീകരിച്ചു

11 Dec 2024 17:12 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര:കുറ്റ്യാടി -ഉള്ളിയേരി സംസ്ഥാന ഹൈവേയുടെ ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്ക്‌ ബുദ്ധിമുട്ടാവുന്ന തരത്തിൽ വളർന്ന കാടു വെട്ടി ശുചീരിച്ചു.ഒരാൾ പൊക്കത്തിൽ വളർന്ന കാട് വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. മാലിന്യങ്ങൾ വലിച്ചെറിയാനുള്ള ഇടമായും ഇവിടം മാറിയിരുന്നു. ഇവിടുത്തെ ഓവ് ചാലുകളും മണ്ണ് മൂടിക്കിടക്കുന്ന അവസ്ഥയിലാണ്. ഒരു മഴ പെയ്യുമ്പോഴേക്കും റോഡ് താറുമാറായി അപകങ്ങൾ പതിവാകുകകയും ചെയ്യുന്നു. ഇത് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു അധികൃതർക്ക് നിവേദനവും നൽകി.കെ എം സൂപ്പി മാസ്റ്റർ, നസീർ നോച്ചാട്, കെ ടി ഫിറോസ് , കെ ഹമീദ്, മർഹബ മുഹമ്മദ്‌, കെ എം സിറാജ് എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News