Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനങ്ങൻ മല ക്വാറിക്കെതിരെ 16 ന് മനുഷ്യ ചങ്ങല

13 Aug 2024 09:27 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : കരിങ്കൽ ക്വാറി ഉയർത്തുന്ന ഭീതിക്കെതിരെ മനുഷ്യ ചങ്ങല .

അനങ്ങൻ മല സംരക്ഷിക്കുവാനും  അനങ്ങൻ മലയുടെ  താഴെയും പരിസരത്തുമായി താമസിക്കുന്ന ജനങ്ങളുടെ  ജീവനും സ്വത്തിനും   നമ്മുടെ വിദ്യാലയത്തിന് ഉൾപ്പെടെ ഭീഷണിയാകുന്നഡാർക്ക്സ്റ്റോൺ 

ക്വാറിക്കെതിരെ  16 നാണ് ചങ്ങല.  അനങ്ങനടി പഴയ വില്ലേജ് ഓഫീസ് മുതൽ പനമണ്ണ സെന്റർ വരെ  അനങ്ങനടി ഹയർ സെക്കന്ററി സ്കൂളിലെ രണ്ടായിരത്തോളം വിദ്യാർത്ഥികളും

രക്ഷിതാക്കളും 

ജീവനക്കാരുമാണ് 

പി ടി എ യുടേയും 

മാനേജ്മെൻ്റിൻ്റെയും നേതൃത്വത്തിൽ 

പ്രതിഷേധ

മനുഷ്യ ചങ്ങല തീർക്കുന്നത്.  രാവിലെ 10 ന് കോതകുർശ്ശി ടൗണിൽ നടക്കുന്ന പ്രതിഷേധത്തിൽ പി മമ്മിക്കുട്ടി എം എൽ എ അടക്കമുള്ള  

പ്രമുഖർ  പങ്കെടുക്കും. തുടർന്ന് ഇവർ മറ്റൊരു ദിവസം ശേഖരിച്ചു ജില്ലാ കളക്ടറെ നേരിട്ടു കണ്ട് ക്വാറിക്കെതിരെ നിവേദനം നൽകുകയും ശേഖരിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയി

ലേക്ക് കൈമാറുകയും

ചെയ്യും .

Follow us on :

More in Related News