Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണകാലത്ത് കാറ്ററിംഗ് മേഖലയിലെ വ്യാജൻമാരുടെ കടന്ന് കയറ്റത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കണം

10 Sep 2024 12:07 IST

- Enlight Media

Share News :

കോഴിക്കോട് -ഓണകാലത്ത് കാറ്ററിംഗ് മേഖലയിലെ വ്യാജൻമാരുടെ കടന്ന് കയറ്റത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ (എ കെ.സി.എ).

ജില്ലയിൽ 200 ൽ പരം അംഗീകൃത കാറ്ററേഴ്സ് പ്രവർത്തിക്കുന്നു യങ്കിലും നൂറ് കണക്കിന് വ്യാജൻമാൽ ജില്ലയിൽ ഈ മേഖലയിൽ യുഷ്ടം പ്രവർത്തിക്കുന്നു സർക്കാറിൻ്റെയും ഫൂഡ് സേഫ്റ്റി യുടെടെയും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ, ലൈസൻസ് ഇല്ലാത്ത ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് നിരവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടി ഇല്ലാത്തത് കാരണം ഇത്തരക്കാർ യഥേഷ്ടം വിലസുന്നു.


വലിയ രീതിയിൽ ഓഫറുകൾ വാഗ്ദ‌ാനം ചെയ‌തും മറ്റും ഓർഡറു കൾ ഇത്തരക്കാർ സ്വീകരിക്കുകയും ചെയ്യുന്നു.


വിശേഷ ദിവസങ്ങളിൽ ഓർഡർ ഡെലിവറി ചെയ്യേണ്ട സമയം ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത്‌ ഭക്ഷണം കിട്ടാതെ ഉപഭോക്താക്കൾ വഞ്ചിതരാവുന്ന സംഭവം ഇത്തരക്കാരിലൂടെ ജനം മുമ്പ് അനുഭവിച്ചതാണ്. ഇത്തരം വ്യാജന്മാർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാൻ ഇനിയും വൈകിക്കൂടാ എന്നാണ് ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ (എ കെ.സി.എ) ആവശ്യപ്പെടുന്നത്. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് പ്രേംചന്ദ് വള്ളിൽ, സംസ്ഥാന സെക്രട്ടറി പി. ഷാഹുൽ ഹമീദ്, സംസ്ഥാന സമിതി അംഗം കെ. ബേബി, ജില്ലാ വർക്കിംഗ് സെക്രട്ടറി സ്വരൂപ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News