Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നബിദിന വിളംബര റാലി സംഘടിപ്പിച്ചു

04 Sep 2024 15:59 IST

Preyesh kumar

Share News :

.മേപ്പയൂർ: മേപ്പയൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുയിപ്പോത്ത് പടിഞ്ഞാറെക്കര മുതൽ മുയിപ്പോത്ത് അങ്ങാടിവരെ റവിയ്യുൽഅവ്വൽ സന്ദേശമറിയിച്ചുകൊണ്ട് നബിദിന വിളംബര റാലി സംഘടിപ്പിച്ചു.റാലിയിൽ റെയ്ഞ്ച് പരിധിയിലുള്ള മുഴുവൻ മദ്രസ മുഅല്ലിമീങ്ങളും,മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.

മുയിപ്പോത്ത് അങ്ങാടിയിൽ നടന്ന പൊതുയോഗം സമസ്ത കേരള വിദ്യഭ്യാസ ബോർഡ് മുഫത്തിഷ് അലി അൻസരി ഉദ്ഘാടനം ചെയ്തു.മുയിപ്പോത്ത് മഹല്ല് പ്രസിഡന്റ് എൻ.എം. കുഞ്ഞബ്ദുള്ള അധ്യക്ഷനായി.മുദരിബ് അർഷാദ് ദാരിമി,മദ്രസ മേനേജ്മെന്റ് അസോസിയേഷൻ കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ,മുഹിയുദ്ദീൻ ഫൈസി,വി.കെ .ഇസ്മായിൽ മന്നാനി എന്നിവർ സംസാരിച്ചു. ആലക്കാട്ട് അഹമ്മദ് മുസ് ല്യാർ സ്വാഗതവും,അലി ദാരിമി നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News