Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം നഗരസഭ കൃഷി ഭവൻ : കർഷക ദിനം സമുചിതമായി ആഘോഷിച്ചു.

17 Aug 2024 16:42 IST

UNNICHEKKU .M

Share News :

മുക്കം : മുക്കം നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷകദിനം സമുചിതമായി ആഘോഷിച്ചു. നഗരസഭ പരിധിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച കർഷകരെ ആദരിച്ചു. മുക്കം നഗരസഭ ചെയർമാൻ പി. ടി ബാബ അധ്യക്ഷത വഹിച്ചു.. തിരുവമ്പാടി എം എൽ എ .ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദിനി, വികസന സ്റ്റാൻഡിങ് കമ്മറ്റീ ചെയർപേഴ്സൺ റുബീന, വി.കുഞ്ഞൻ മാസ്റ്റർ, സത്യനാരായണൻ മാസ്റ്റർ,വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, വേണുഗോപാലൻ മാസ്റ്റർ, സാറാ കൂടാരം, സൗദാമിനി ടീച്ചർ, ബാലകൃഷ്ണൻ വെണ്ണക്കോട്, ടി. കെ സാമി, രജിത സി. ടി, ശിവദാസൻ,കാനറാ ബാങ്ക്, ഗ്രാമീണ ബാങ്ക് മാനേജർമാർ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസസർ ടിൻസി ടോം സ്വഗതം പറഞ്ഞു.ചെറിയക്കൻ വാഴക്കുഴിയിൽ, ശ്രീധരൻ അന്തനാശ്ശേരി, സോമനാഥൻ പി, രാജൻ ഇ, സന്തോഷ് കുമാർ എൻ, ആഷിക് എൻ, സൽമത്ത് എൻ കെ, ലത വി സി എന്നി കർഷകരെ ആദരിച്ചത്. മുക്കം കാർഷിക കർമസേനയുടെയും, കർഷകരുടെ നേതൃത്വത്തിലുള്ള മൂല്യവർധന ഉത്പന്നങ്ങളുടെയും, റൈഡ് കോ എന്നിവയുടെ പ്രദർശനവും നടത്തി.

Follow us on :

More in Related News