Fri May 23, 2025 5:55 AM 1ST

Location  

Sign In

ഭരണഘടന സംരക്ഷണം പരമ പ്രധാനം: ടി .ടി. ഇസ്മായിൽ

27 Jan 2025 23:01 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ : വർത്തമാന കാലത്ത് രാജ്യത്തെ ഓരോ പൗരൻറെയും പ്രഥമമായ ഉത്തരവാദിത്തം രാജ്യത്തിൻ്റെ ഭരണഘടനയെയും അതിൻ്റെ മൗലിക തത്വങ്ങളെയും സംരക്ഷിക്കലാണെന്ന് പി എസ് സി മുൻ മെമ്പർ ടി.ടി. ഇസ്മായിൽ അഭിപ്രായപ്പെട്ടു. രാജ്യത്തിൻ്റെ പുരോഗതിക്കും ഐക്യത്തിനും അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ ഗ്രീൻസ് മേപ്പയ്യൂർ സംഘടിപ്പിച്ച ടാലൻറ് ഹണ്ട്'25 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എ.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു.ഭാസ്ക്കരൻ കൊഴുക്കല്ലൂർ, റാബിയ എടത്തിക്കണ്ടി,ടി.കെ. എ. ലത്തീഫ്,കെ.പി. അബ്ദുറഹ്മാൻ,അഷീദ നടുക്കാട്ടിൽ, സറീന ഒളോറ,ഷർമ്മിന കോമത്ത്,വി. മുജീബ്,അൻവർ കുന്നങ്ങാത്ത്, കെ.കെ.ജലീൽ ,കെ.പി. മൊയ്തീൻ,കെ.ഷാഹിദ് ,വി.വി.നസ്റുദ്ദീൻ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News