Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റഷ്യൻ നൃത്തസന്ധ്യ 14ന് കോഴിക്കോട്

14 Oct 2024 19:07 IST

- enlight media

Share News :

കോഴിക്കോട് : റഷ്യയിൽ നിന്ന് ആദ്യമായി ഇന്ത്യയിൽ എത്തിയ അഫാനസി നികിതിൻ എന്ന റഷ്യൻ വ്യാപാരിയുടെ യാത്രയുടെ 555ാം വാർഷികത്തിന്റെ ഭാഗമായുള്ള റഷ്യൻ നൃത്തസന്ധ്യ ഒക്ടോബർ 14 ന് കോഴിക്കോട് നടക്കും.


തിരുവനന്തപുരം റഷ്യൻ ഹൗസിന്റെയും കോഴിക്കോട് കോർപ്പറേഷന്റെയും സംയുക്ത നേതൃത്വത്തിൽ 17 കലാകാരന്മാർ അടങ്ങിയ റഷ്യൻ സംഘം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ വൈകിട്ട് ഏഴിന് കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക ജൂബിലി ഹാളിലാണ് അരങ്ങേറുക.


പാസ് മുഖേനയാണ് പ്രവേശനം. സൗജന്യ പാസുകൾ കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് ലഭിക്കും. ഫോൺ: 7356224024.

Follow us on :

More in Related News