Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2024 18:03 IST
Share News :
ഒറ്റപ്പാലം : മണിക്കൂറുകൾ ഇടമുറിയാതെ ചെയ്ത അതിശക്തമായ മഴയിൽ
താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിലായി വെള്ളം കയറിയത് അറുപതോളം വീടുകളിലെന്ന് അധികൃതർ. ലഭ്യമായ കണക്കുകൾ പ്രകാരം
ആറ് വീടുകൾക്ക് തകർച്ച നേരിട്ടു.ഷൊർണൂർ - രണ്ട് , അമ്പലപ്പാറ ഒന്ന് , ശ്രീകൃഷ്ണപുരം രണ്ട്, തൃക്കടീരി രണ്ട് എന്നിവിടങ്ങളിൽ ഒന്ന് വീതം വീടുകളും ലക്കിടി - പേരൂർ രണ്ട് വില്ലേജിൽ രണ്ട് വീടുകളുമാണ് തകർന്നത്.ഷൊർണൂർ ഒന്ന് വില്ലേജിൽ രണ്ടും ഒറ്റപ്പാലത്ത് ഒന്നും കടമ്പഴിപ്പുറം ജി യു പി സ്കൂളിൽ ഒന്നും എന്ന ക്രമത്തിൽ ആകെ നാല് ക്യാമ്പുകളാണ് ആരംഭിച്ചിരിക്കുന്നത് . ഇതിൽ ഒറ്റപ്പാലം എൻ എസ് എസ് ട്രെയിനിങ്ങ് കോളേജിലെ ക്യാമ്പിൽ 82 പേരാണുള്ളത്. ഇവരിൽ കൂടുതലും അതിഥി തൊഴിലാളി കുടുംബാംഗങ്ങളാണ് . സൗത്ത് പനമണ്ണയിൽ അംഗൻവാടിയിൽ 19 പേരുള്ളതായും വിവരമുണ്ട് . അനങ്ങനടിയിൽ മൂന്ന് റോഡുകൾക്ക് കേടുപാടുകൾ സംഭവി ച്ചുവെന്നും നാല് കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളി
ലേക്ക് മാറ്റി പാർപ്പിച്ചു വെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ചന്ദ്രൻ അറിയിച്ചു. വെള്ളാരം പാറ ചിറ തകർന്ന് വലിയ കൃഷി
നാശവും നേരിട്ടതായി
പ്രസിഡൻ്റ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.