14 Oct 2024 21:39 IST
Share News :
പേരാമ്പ്ര : ചെമ്പനോട കുറത്തിപ്പാറയിൽ സേവ്യർ കാര്യാവിൽ എന്നയാളുടെ വീടിനടുത്തുള്ള തേങ്ങാ കൂടക്ക് തീപിടിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് തീപിടിച്ചത്. രണ്ടായിരത്തോളം തേങ്ങയും തേങ്ങാക്കൂട് ഭാഗികമായും കത്തി നശിച്ചു. 6000 തേങ്ങയും അടക്കയും സൂക്ഷിച്ചിരുന്നതായി ഉടമസ്ഥൻ പറഞ്ഞു.
ഓടിയെത്തിയ പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് തൊട്ടടുത്ത തന്നെയുള്ള വീട്ടിലേക്ക് തീ പടരാതിരുന്നതും വലിയൊരു ആപത്ത് ഒഴിവാക്കാൻ കഴിഞ്ഞതും. വിവരം അറിയിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ .ടി .റഫീക്കിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും പെരുവണ്ണാമുഴി പോലീസും സ്ഥലത്തെത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.