Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2024 09:28 IST
Share News :
മേപ്പയൂർ: ഒരു പ്രദേശത്തെയാകെ ആശങ്കയിലും,ഭീതിയിലുമാഴ്ത്തി ജനങ്ങളുടെ മുഴുവൻ എതിർപ്പിനെ മറികടന്ന് പുറക്കാമല ഖനനത്തിന് ഒത്താശ ചെയ്യുന്ന രൂപത്തിലുള്ള മേപ്പയൂർ ഗ്രാമപഞ്ചായത്ത് കെ.ടി രാജന്റെ പ്രസ്താവനയിൽ യു.ഡി.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഒരു പ്രദേശത്തിന്റെ ജൈവ സമ്പത്ത് മുഴുവൻ നഷ്ടപ്പെടുത്തി,ആവാസ വ്യവസ്ഥയെ മുഴുവൻ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ കരിങ്കല്‍ ഖനനം നടത്താനുള്ള സ്വകാര്യ വ്യക്തികളുടെ താൽപര്യത്തിനു കൂട്ടുനിൽക്കുന്ന രൂപത്തിലാണ് പ്രസിഡൻ്റിൻ്റെ പ്രസ്താവനയെന്ന് യോഗം ആരോപിച്ചു.മേപ്പാടിയിലും,വിലങ്ങാടുമുണ്ടായ ഉരുൾപൊട്ടലിൽ ജനങ്ങൾ വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് ജനങ്ങളെയും,പ്രകൃതിയെയും ക്രൂരമായി പരിക്കേൽപ്പിക്കുന്ന രൂപത്തിലുള്ള ഇത്തരം നടപടികൾക്ക് പ്രസിഡണ്ട് കുഴലൂത്ത് നടത്തുന്നത്.ജനങ്ങളുടെ ആശങ്കയകറ്റി
ഖനനത്തിന് അനുമതി കൊടുക്കണം എന്ന് പറയുന്ന പ്രസിഡണ്ട് ഖനനം നടത്താതിരിക്കലാണ് ഞനങ്ങളുടെ ആശങ്കയകറ്റാൻ ഏകപോംവഴി
എന്നത് മനസ്സിലാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. കൺവീനർ എം.കെ. അബ്ദുറഹിമാൻ, മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ .ലത്തീഫ്,പി.കെ. അനീഷ്,ടി.എം. അബ്ദുളള,സി.പി. നാരായണൻ,വി.മുജീബ്, അന്തേരി ഗോപാലകൃഷ്ണൻ, കെ.എം. കുഞ്ഞമ്മത് മദനി,കീഴ്പോട്ട് .പി. മൊയ്തി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.