Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2025 18:52 IST
Share News :
പുന്നയൂർക്കുളം:പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന കള്ള്ഷാപ്പിനെതിരെ നാട്ടുകാർ രംഗത്ത്.അണ്ടത്തോട് തങ്ങൾപടിക്കും,പെരിയമ്പലത്തിനും ഇടയിൽ വാർഡ് ഒന്നിൽ സ്ഥിതി ചെയ്യുന്ന ജനവാസ മേഖലയും കൂടിയായ 310 റോഡ് ബീച്ചിൽ മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി പ്രവർത്തിക്കുന്ന കള്ളുഷാപ്പ് അടച്ച പൂട്ടാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്.സ്ത്രീകൾക്കും,വിദ്യാർത്ഥികൾക്കും ഈ വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്.ഫെബ്രുവരി ഒന്നാം തിയതി മേഖലയിൽ പെട്ടെന്ന് രൂപപ്പെട്ട കള്ളുഷാപ്പ് പരിശോധിച്ച് അടിയന്തിരമായി പൂട്ടിച്ച് നടപടി കൈക്കൊള്ളണമെന്ന് സിപിഎം ഒഴികെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം മുഖ്യമന്ത്രി,തൃശ്ശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ,ജില്ലാ കളക്ടർ,പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും പുല്ലുവിലയാണ് കൽപ്പിച്ചത്.പ്രദേശത്തെ നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ആക്ഷൻ കൗൺസിലിന്റെ ചർച്ചയിലും സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം പങ്കെടുത്തില്ല.നിരവധി തവണ പഞ്ചായത്ത് അതികൃതർക്ക് നേരിട്ട് നിവേദനം കൊടുത്തിട്ടും മൗനം പാലിച്ച് കണ്ണടച്ച് തിരിഞ്ഞുനിൽക്കുന്ന മനോഭാവമാണ് കാണിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി,കോൺഗ്രസ് മെമ്പർമാർ വാക്ക് ഔട്ട് നടത്തിയിട്ടും ഒരു ചലനവും ഉണ്ടായില്ല.ഇനിയും ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് നീങ്ങുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പു നൽകി.
Follow us on :
Tags:
More in Related News
Please select your location.