Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ടി. അനുസ്മരണവും ഫോട്ടോ പ്രദർശനവും നടത്തി

12 Jan 2025 20:55 IST

Saifuddin Rocky

Share News :

എടപ്പാൾ : കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എം.ടി.അനുസ്മരണവും ഉത്തമൻ കാടഞ്ചേരിയുടെ എം.ടി. ഫോട്ടോകളുടെ പ്രദർശനവും നടത്തി.ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജബ്ബാർ ആലങ്കോട് അദ്ധ്യക്ഷത വഹിച്ചു.ഡോ. രാജൻ ചുങ്കത്ത്, ഹരി ആലങ്കോട്, ഉത്തമൻ കാടഞ്ചേരി എന്നിവർ സംസാരിച്ചു. എം.ടി.യുടെ 'കാലം' എന്ന നോവലിലെ സുമിത്ര എന്ന കഥാ പാത്രത്തെ നടി അഞ്ജു അരവിന്ദ് അവതരിപ്പിച്ചു. കെ.പി.കുമാരൻ സംവിധാനം ചെയ്ത 'എം.ടി :എ മൊമെന്റസ് ലൈഫ് ഇൻ ക്രിയേറ്റിവിറ്റി'(M. T. Vasudevan Nair - A Momentous Life in Creativity) എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. വി. മോഹനകൃഷ്ണൻ സ്വാഗതവും ആർ.ശശികല നന്ദിയും പറഞ്ഞു.

Follow us on :

More in Related News