Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് ഡി പിെ ഐ മാവൂർ പഞ്ചായത്ത് കമ്മറ്റി നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽ ദാനം നിർവ്വഹിച്ചു.

30 Jun 2024 20:03 IST

UNNICHEKKU .M

Share News :



മുക്കം :എസ് ഡി പി ഐ മാവൂർ പഞ്ചായത്ത്‌ കമ്മറ്റി 13ആം വാർഡിൽ നിർമിച്ച രണ്ടാമത്തെ വീടിന്റെ താക്കോൽ ദാനം സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ് മാസ്റ്റർ നിർവ്വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി മാവൂരിലെ പതിമൂന്നാം വാർഡിൽ രണ്ടു വർഷത്തിനിടെ നിർമിച്ചു നൽകുന്ന രണ്ടാമത്തെ വീടാണിത്. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസന്തി വിജയൻ, വാർഡ് മെമ്പർമാരായ വളപ്പിൽ റസാഖ്, പുലപ്പാടി ഉമ്മർ മാസ്റ്റർ, ഉണ്ണികൃഷ്ണൻ, മഹല്ല് ഖത്തീബ് മുഹമ്മദ്‌ ബാഖവി, പി സി മുഹമ്മദലി‌, SDPI കോഴിക്കോട് ജില്ലാ സെക്രട്ടറിമാരായ‌ കെ ഷമീർ, റഹ്മത്ത് നെല്ലൂളി, മണ്ഡലം പ്രസിഡന്റ്‌ റഷീദ് പി, മാവൂർ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ പി എം മുനീർ, WIM മണ്ഡലം പ്രസിഡന്റ് സുലൈഖ മാവൂർ, പ്രവാസി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മൻസൂർ, ഓനാക്കിൽ ആലി, ബീച്ചാവ മാവൂർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. SDPI പാറമ്മൽ ബ്രാഞ്ച് സെക്രട്ടറി അഷ്‌റഫ് പി പി സ്വാഗതവും വീട് നിർമ്മാണ കമ്മിറ്റി ട്രഷറർ ഷരീഫ് യു കെ നന്ദിയും പറഞ്ഞു.

Follow us on :

More in Related News