Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് ഡി പി ഐ സ്ഥാപക ദിനം .

21 Jun 2024 17:55 IST

UNNICHEKKU .M

Share News :

കുന്ദമംഗലം: :ജൂൺ 21എസ് ഡി പി ഐ പതിനാറാം സ്ഥാപക ദിനത്തോടനുബന്ധിച്ചു കുന്ദമംഗലം മണ്ഡലം കമ്മറ്റി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആനക്കുഴികരയിലെ മണ്ഡലം കമ്മറ്റി ഓഫീസ് പരിസരത്തു മണ്ഡലം പ്രസിഡന്റ്‌ റഷീദ് പി പാർട്ടി പതാക ഉയർത്തി.ജില്ല സെക്രട്ടറി റഹ്മത്ത് നെല്ലൂളി സ്ഥാപക ദിനാശംസകൾ നേർന്നു.മണ്ഡലം ട്രക്ഷറർ ഡോ. മുഹമ്മദ്‌ നദ്‌വി സ്ഥാപക ദിന സന്ദേശം നൽകി. തുടർന്ന് മധുര വിതരണവും നടന്നു.

മണ്ഡലത്തിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തുകയും റിലീഫ് പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും നടന്നു.വിവിധ അംഗൻവാടികളിൽ ഫർണിച്ചറുകളും കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യുകയും ചെയ്തു. മെഹന്ദി ഫെസ്റ്റ് ക്വിസ് പ്രോഗ്രാം തുടങ്ങിയ മത്സരങ്ങളും സ്ഥാപക ദിനത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ ബ്രാഞ്ചുകളിൽ സംഘടിപ്പിച്ചിരുന്നു.മണ്ഡലം നേതാക്കളായ ഹനീഫ പാലാഴി അഷറഫ് കുട്ടിമോൻ,റഷീദ് കെ പി, അഷറഫ് പെരുമണ്ണ, റിയാസ് സി,സീനത് കുറ്റികാട്ടൂർ,ഫാത്തിമ കള്ളിക്കുന്നു എന്നിവർ സ്ഥാപക ദിന പരിപാടികൾക്ക് നേതൃത്വം നൽകി...

Follow us on :

More in Related News